സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സ്വാമി ഓം മോഷണകേസില്‍ അറസ്റ്റില്‍. ഓമിന്റെ സഹോദരന് നല്കിയ പരാതിയിലാണ് അറസ്റ്റ്. തന്റെ സൈക്കിളുകളും രേഖകളും ഓം മോ്ഷ്ടിച്ചു എന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം കേസ് പരിഗണിച്ച സാകേത് കോടതി ഓം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. വിവാദ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെയാണ്ഓം ശ്രദ്ധിക്കപ്പെടുന്നത്.
2008 നവംമ്പറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഓമും മൂന്നു കൂട്ടാളികളും ചേര്‍ന്ന് തന്റെ 11 സൈക്കിളുകളും രേഖകളും മോഷ്ടിച്ചെന്ന് സഹോദരന് പ്രമോദ് ഝായാണ് പരാതി നല്‍കിയത്. കടയുടെ പൂട്ടുതകര്‍ത്തായിരുന്നു മോഷണം.
വാറന്റിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഓമിനെ വടക്കു കിഴക്കന്‍ ഡെല്‍ഹിയിലെ ഭജന്പുരയില് നിന്നാണ് അറസ്റ്റ് ചെയ്തത്.