Home app

ഡല്‍ഹിയില്‍ അല്‍ ഖ്വയ്ദ ബന്ധമുള്ളയാളെ അറസ്റ്റ് ചെയ്തു

ഡല്‍ഹിയില്‍ ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയില്‍പ്പെട്ടയാളെ അറസ്റ്റ് ചെയ്തു. അല്‍ ഖ്വയ്ദയുടെ ഉപസംഘടനയായ ബംഗ്ലാദേശിലെ അന്‍സാര്‍ ബംഗ്ലാ എന്ന ഭീകര സംഘടനയില്‍ അംഗമായ റാസ ഉല്‍ അഹമ്മദ് ആണ് അറസ്റ്റിലായത്. നേപ്പാളിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്.

വ്യജ കറന്‍സി ഇടപാടുകള്‍ നടത്തുന്ന സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. പശ്ചിമബംഗാള്‍ പോലീസിന് ഇയാളെ കൈമാറിയിട്ടുണ്ട്.

അന്‍സാര്‍ ബംഗ്ലാ അംഗങ്ങളായ നിരവധി ഭീകരര്‍ വ്യാജ രേഖകളുമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലും അന്‍സാര്‍ ബംഗ്ലായുമായി ബന്ധമുണ്ടെന്നു കരുതുന്ന ഒരാളെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top