അകാലത്തില്‍ വിടവാങ്ങിയ അതുല്യപ്രതിഭ ക്ലിന്റ് എഡ്മണ്ട് ജോസഫിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രം ക്ലിന്റിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കെ ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് ക്ലിന്റിന്റെ മാതാപിതാക്കളുടെ വേഷത്തില്‍ എത്തുന്നത്. മാസ്റ്റര്‍ അലോക് ക്ലിന്റായി വേഷമിടും. ജോയ്മാത്യു, കെപിഎസി ലളിത, ഗോകുലം ഗോപാലന് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.