Home app

മുന്‍ കേന്ദ്രമന്ത്രി സന്‍വര്‍ലാല്‍ ജാട്ട് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സന്‍വര്‍ലാല്‍ ജാട്ട് (62) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

രാജസ്ഥാനിലെ അജ്മീറില്‍നിന്നുള്ള എംപിയായ സന്‍വര്‍ലാല്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ജലവിഭവവകുപ്പ് സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ 22 ജയ്പൂരില്‍ അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു തളര്‍ന്നു വീണ സന്‍വര്‍ലാലിനെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്കു മാറ്റുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top