ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന് മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു. മുരുകനേയുംകൊണ്ട് സംഭവദിവസം രാത്രി ആശുപത്രിയിലേത്തിച്ചപ്പോള് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആംബുലന്‍സിനടുത്ത് വന്ന രോഗിയെ കണ്ടിരുന്നതായി സിസിടിവി ദൃശ്യത്തില്‍ കാണാം.
ഇതിനിടെ മറ്റൊരു രോഗിയെ അത്യാസന്ന നിലയില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ അകത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായതായി പോലീസ് പറയുന്നു. 20 മിനുട്ട് നേരമാണ് മുരുകനുമായി ആംബുലന്‍സ് ഇവിടെ ചിലവഴിച്ചത്.
കൊട്ടിയം സിഐ അജയ്നാഥാണ് അന്വേഷണം നടത്തുന്നത്. മറ്റ് ആശുപത്രികളിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ആറാം തീയതിയാണ് ദേശീയപാതയില്‍ ഇത്തിക്കരയില്‍ രാത്രി 11 മണിയോടെ ഉണ്ടായ അപകടത്തില്‍ തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി മുരുകന് പരിക്കേല്‍ക്കുകയും തുടര്‍ന്ന് ചികിത്സ കിട്ടാതെ മരണപ്പെടുകയും ചെയതത്.