കങ്കണാ റണാവത്ത് നായികയായി എത്തുന്ന ചിത്രം സിമ്രാന്റെ ട്രെയിലര്‍ പുറത്തെത്തി. ബാങ്ക് മോഷണത്തിന് അമേരിക്കയില്‍ ജയിലിലാകുന്ന ഇന്ത്യക്കാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ഹന്‍സാല്‍ മേത്ത സംവിധാനം ചെയ്ത ചിത്രം സെപ്തംബര്‍ 15ന് തിയറ്ററുകളില്‍ എത്തും. അപൂര്‍വ അസ്രാണിയുടേതാണ് തിരക്കഥ.ക്വീന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപോലെ മേക്കപ്പില്ലാതെയാണ് കങ്കണ പുതിയ ചിത്രത്തിലും എത്തുന്നത്.