അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുമെന്ന് വൈദ്യുതമന്ത്രി എംഎം മണി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ എംഎല്‍എ വികെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.
അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോവും: എംഎം മണി
By
August 9, 2017 5:26 am