മോഷണകുറ്റം ചുമത്തി ജാര്‍ഖണ്ഡില്‍ ആദിവാസി പെണ്‍കുട്ടിയെ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ വിവസ്ത്രയാക്കി മര്‍ദിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി. ദംകയിലെ വനിതാ കോളേജിലെ വിദ്യാര്‍ഥിനികളാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. പെണ്‍കുട്ടി സഹവാസികളില്‍ ഒരാളുടെ മൊബൈല്‍ മോഷ്ടിച്ചെന്നായിരുന്നു ആരോപണം.
ഓഗസ്റ്റ് നാലിന് ശാന്തല്‍ പര്‍ഗാന വനിതാ കോളേജില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ പുറംലോകം അറിയുകയായിരുന്നു. ഇതോടെ ആത്മഹത്യയുടെ വക്കിലാണ് പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടി മോഷണകുറ്റം നിഷേധിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ദുംക എസ്പി മയൂര്‍ പട്ടേല്‍ അറിയിച്ചു.