Home app

ട്രംപിന്റെ മകള്‍ ഇവാന്‍ക നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇവാന്‍ക എത്തുന്നത്. ജൂണില്‍ ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് ജി ഇ എസില്‍ പങ്കെടുക്കാന്‍ മോദി ഇവാന്‍കയെ ക്ഷണിച്ചത്. നവംബര്‍ അവസാന ആഴ്ച നടക്കുന്ന സമ്മേളനത്തില്‍ നരേന്ദ്ര മോദിയും പങ്കെടുക്കും.

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമയാണ് ജി ഇ എസ് ആരംഭിച്ചത്. എട്ടാമത്തെ ജി ഇ എസാണ് ഇത്തവണ ഹൈദരാബാദില്‍ നടക്കുന്നത്. ഇതാദ്യമായാണ് ജി ഇ എസിന് ഇന്ത്യ വേദിയാകുന്നത്. നിതി ആയോഗിനെയാണ് പരിപാടിയുടെ സംഘാടനത്തിനായി നിയോഗിച്ചിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top