Home app

വഗേല കൈയ്യൊഴിഞ്ഞു: പട്ടേലിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലില്‍

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ നില കൂടുതല്‍ പരുങ്ങുങ്ങലിലെന്ന് സൂചന. അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് ശങ്കര്‍ സിംഗ് വേഗല വ്യക്തമാക്കി. തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്നാണ് വഗേലയുടെ ചോദ്യം.

തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോട് സംസാരിക്കവെ ശങ്കര്‍ സിംഗ് വഗേല തനിക്കൊപ്പം നില്‍ക്കുമെന്ന് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. രണ്ട് എന്‍സിപി എംഎല്‍എമാരും തനിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. മൂന്നില്‍ രണ്ടു പേരെ വിജയിപ്പിക്കാനുള്ള അംഗബലം ബിജെപിക്കുണ്ട്. കോണ്‍ഗ്രസ് പക്ഷത്തു നിന്നും 14 പേരെ പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേല്‍ രാജ്യസഭ കാണില്ല.45 പേരുടെ പിന്തുണയാണ് പട്ടേലിന് വിജയത്തിനായി ആവശ്യം.

വഗേലയുടെ പിന്തുണ കൂടി നഷ്ടമായതോടെ കണക്കിലെ കളികളില്‍ കണ്ണുനട്ടിരിക്കേണ്ട അവസ്ഥയായി കോണ്‍ഗ്രസിന്. എന്‍സിപി അംഗങ്ങളോട് ബിജെപിക്ക് വോട്ട് ചെയ്യാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. അവര്‍ ബിജെപിയെ പിന്തുണക്കുന്നതോടെ പട്ടേലിന് വിജയിക്കണമെങ്കില്‍ ജെഡിയുവിന്റോയ ജെപിപിയുടെയോ ഒരു വോട്ടിനെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ ഇതു ജെപിപിയും ജെഡിയുവും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top