നടിയെ അക്രമിച്ച കേസില്‍ ഉള്‍പ്പെടുത്തി ദിലീപിനെഇല്ലാതാക്കാന് ശ്രമം നടക്കുന്നതായി നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. തെറ്റു ചെയ്യാത്ത ആളെയാണ് ശിക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ദിലീപിനെ പിന്തുണയ്ക്കാതെ സിനിമക്കാര്‍ ഒളിച്ചോടിയെന്ന് കരുതേണ്ടെന്നും സുരേഷ് കുമാര്‍ ഒരു സ്വകാര്യ ചാനലിന് അനുദിച്ച അഭിമുഖത്തില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് ബന്ധമില്ല. ഡിസിനിമാസില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന് കണ്ടെത്താന്‍ പറ്റായതായപ്പോള് ജനറേറ്ററിന്റെ പേരു പറഞ്ഞാണ് പൂട്ടിച്ചിരിക്കുന്നത്.
തെറ്റു ചെയ്യാത്തവരെ ശിക്ഷിക്കുകയാണെന്നും ഡി സിനിമാസ് പൂട്ടിച്ചതിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു.