ഒമര്‍ ലുലു ഒരുക്കിയ പുതിയ ചിത്രം ചങ്ക്സ് റിലീസ് ചെയ്ത ഉടന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സിനിമ ചോര്‍ന്നതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ സെല്ലില്‍ പരാതി നല്കി.
ബാലു വര്‍ഗീസ്, വിശാഖ്, ധര്മ്മജന് ബോള്‍ഗാട്ടി, ഗണപതി തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഹണി റോസ് ആണ് നായിക. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഹണി റോസ് തിരികെ എത്തുന്ന ചിത്രം കൂടിയാണ് ‘ചങ്ക്സ്’.