ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടു ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി പ്രാദേശിക നേതാവ് ജയേഷ് ദര്‍ജിയാണ് സംഭവവുമായി ബന്ധപ്പെട്ടു അറസ്റ്റിലായത്. ശനിയാഴ്ച ബനാസ്കന്തയില്നിന്നാണ് ജയേഷിനെ പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച ഗുജറാത്തിലെ വെള്ളപ്പൊക്കബാധിത പ്രദേശമായ ധനേരയിലെത്തിയ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. തനിക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസും ആണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു.