Home app

എം.എല്‍.എയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിച്ചയാളെ പിടികൂടി

ട്രെയിന്‍ യാത്രക്കിടെ കൊണ്ടോട്ടി എം.എല്‍.എ. ടി.വി. ഇബ്രാഹിമിന്റെ ബാഗില്‍നിന്ന് 36,000 രൂപ മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. കൊല്ലം ചെറുവിളതൊടിയില്‍ സുരേഷി(38)നെയാണ് റെയില്‍വേ പോലീസ് അറസ്റ്റുചെയ്തത്. 2016 ഡിസംബര്‍ 16-ന് തിരുവനന്തപുരത്തുനിന്നും ഷൊര്‍ണൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. മംഗാലാപുരം സ്റ്റേഷനില്‍ യാത്രക്കാരന്റെ ബാഗില്‍നിന്ന് മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ റെയില്‍വേ സുരക്ഷാസേനയുടെ പിടിയിലായത്.

തുടര്‍ന്ന് ചോദ്യംചെയ്തപ്പോള്‍ ഷൊര്‍ണൂരിലെ മോഷണവിവരവും ലഭിച്ചു. ഈ കേസില്‍ അറസ്റ്റുരേഖപ്പെടുത്തിയ സുരേഷിനെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയശേഷം മംഗലാപുരം പോലീസിനു കൈമാറി. രാജധാനി എക്സ്പ്രസില്‍നിന്നാണ് ഇയാള്‍ എ.എല്‍.എ.യുടെ ബാഗില്‍നിന്ന് പണം മോഷ്ടിച്ചത്. ഇയാളെക്കുറിച്ച് എം.എല്‍.എ. പോലീസിന് സൂചനനല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top