Home app

ഉപഭോക്താക്കളെ കബളിപ്പിക്കല്‍ ; ഇരുപത് സ്വര്‍ണ വ്യാപാരികള്‍ക്കെതിരേ കേസ്

ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാനത്തെ നാല് ജില്ലകളിലെ സ്വര്‍ണക്കടകളില്‍ മിന്നല്‍പ്പരിശോധന നടത്തി. വില്‍ക്കുന്ന സ്വര്‍ണത്തില്‍ തൂക്കക്കുറവ്, ത്രാസുകളുടെ കൃത്യതക്കുറവ് എന്നിവ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലെ 65 കടകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ അളവ്തൂക്ക നിയമം ലംഘിച്ചതിനുള്‍പ്പെടെ 20 വ്യാപാരികള്‍ക്കെതിരേ കേസെടുത്തു.

യഥാസമയം മുദ്രചെയ്യാത്ത ത്രാസുകള്‍ ഉപയോഗിച്ചു, കല്ല് പതിപ്പിച്ച സ്വര്‍ണാഭരണങ്ങളില്‍ തൂക്കം രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ കല്ല് ഉപയോഗിച്ചു, സ്വര്‍ണത്തിന്റെ പരിശുദ്ധി രേഖപ്പെടുത്താതെ വില്പനനടത്തി എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തതെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാംമോഹന്‍ പറഞ്ഞു. സ്വര്‍ണത്തിന്റെ ഭാരം കുറച്ചുകാട്ടിയതിന്റെ പേരില്‍ ചെറുകിട ജൂവലറികള്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്. ജൂവലറിയില്‍ പരിശുദ്ധി പരസ്യത്തിലേയുള്ളൂ, സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top