ചവറയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസറ്റും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പന്മന മാവേലി കൊല്ലന്റയ്യത്ത് ഭാര്‍ഗവന്റെ മകന് പ്രകാശ് (32) ആണ് മരിച്ചത്. സുഹൃത്ത് പന്മ നെറ്റിയോട് ശ്രീനി നിവാസില്‍ ശ്രീനിയ്ക്കാണ് പരിക്കേറ്റത്.
പന്മന ദേശീയ പാതയില്‍ വെറ്റമുക്ക് ദംഗ്ഷനില് കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. കൊല്ലത്തു നിന്ന് കരുനാഗപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ബസും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുതുരതരമായി പരിക്കേറ്റ പ്രകാശന് ആസുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.
ചവറ പോലീസെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ദേശീയ പാതയില്‍ നിന്നും മാറ്റി ഗതാഗത തടസം ഒഴിവാക്കി. ലേഖയാണ് പ്രകാശിന്റെ ഭാര്യ. ലക്ഷമി , അനു എന്നിവര്‍ മക്കളാണ്.