Home app

ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സിപിഎം

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്താന്‍ തയാറെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ഈ വിഷയത്തില്‍ മോഹന്‍ ഭാഗവത് ആദ്യം നിലപാട് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിലായി തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് സി.പി.എം ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. സി.പി.എം കൗണ്‍സിലറുടെ വീടാക്രമണത്തോടെ ആരംഭിച്ച ആക്രമണങ്ങള്‍ ബി.ജെ.പി കാര്യാലയം ആക്രമിക്കുന്നതിലേക്കും ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലേക്കുമാണ് ചെന്നെത്തിയത്. ഇടയ്ക്കിടെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിഷയം കേന്ദ്ര ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി ശ്രീകാര്യത്ത് കൊല്ലപ്പെട്ട രാജേഷിന്റെ വീട് സന്ദര്‍ശിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top