Home app

അങ്കമാലിയില്‍ യാര്‍ഡ് നവീകരണം; 6 ട്രെയിനുകള്‍ റദ്ദാക്കി

അങ്കമാലിയില്‍ യാര്‍ഡ് നവീകരണത്തിന്റെ ഭാഗമായി ആറു ട്രെയിനുകള്‍ റദ്ദാക്കി. വെള്ളിയാഴ്ച മുതല്‍ 12 വരെയാണ് റദ്ദാക്കിയത്. നാല് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍- എറണാകുളം ജംഗ്ഷന്‍ പാസഞ്ചര്‍, 66611/66612 നമ്പര്‍ എറണാകുളം- പാലക്കാട്- എറണാകുളം മെമു സര്‍വീസ്, 56373/56374 നമ്പര്‍ ഗുരുവായൂര്‍ – തൃശ്ശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ എന്നിവ റദ്ദ് ചെയ്തു.

നിസാമുദീനില്‍ നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസ് വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. 16307/16308 നമ്പര്‍ ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചാലക്കുടി മുതല്‍ ആലപ്പുഴ വരെ സര്‍വീസ് നടത്തില്ല. ഇതിന് പകരമായി തിരുവനന്തപുരം – ഡല്‍ഹി കേരള എക്‌സ്പ്രസിന് ഈ ദിവസങ്ങളില്‍ ചാലക്കുടിയില്‍ സ്റ്റോപ്പുണ്ടാകും. ഏക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ റിസര്‍വ് ചെയ്ത യാത്രക്കാരെ കയറ്റാനാണിത്.

തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ശനിയാഴ്ച ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തില്ല. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ശനിയാഴ്ച ചാലക്കുടി മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top