കൊച്ചിയില്‍ നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്ന് പോലീസ്. ക്വട്ടേഷനു പിന്നില്‍ സ്ത്രീ ഇല്ല എന്ന കാര്യം പോലീസ് ഉറപ്പിച്ചു. ആക്രമണ സമയത്ത് സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സുനി പറഞ്ഞിരുന്നു. നടിയോടാണ് ആക്രമണ സമയത്ത് ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് സുനി പറഞ്ഞത്. ഇക്കാര്യം ആദ്യമൊഴിയില്‍ത്തന്നെ നടി പോലീസിനോട് പറഞ്ഞിരുന്നു. പോലീസിന് നല്കിയ മൊഴിയില്‍ ഒരു മാഡത്തെക്കുറിച്ചും സുനി പരാമര്‍ശിച്ചിരുന്നു. പോലീസ് അന്വേഷണം ദിലീപിലേയ്ക്ക് എത്തിച്ചേരാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്.
ദിലീപിന്റെ വിശ്വസ്തനായിരുന്നു പള്‍സര്‍ സുനിയെന്നും ജയിലില്‍നിന്നയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാകുമെന്നും പോലീസ് പറയുന്നു. ദിലീപിലേയ്ക്ക് അന്വേഷണം പോകാതിരിക്കാന്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ സുനി പരമാവധി ശ്രമിച്ചിരുന്നു. ജയിലിലായാലും ദിലീപ് തന്നെ സാമ്പത്തികമായി സഹായിക്കുമെന്ന് സുനിക്ക് ഉറപ്പുണ്ടായിരുന്നു. ബോധപൂര്‍വ്വം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആദ്യം ഇത്തരം മൊഴി നല്‍കിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.