മലയാളത്തിലേക്കുള്ള ഗൗതമിയുടെ തിരിച്ച് വരവ് ചിത്രം ‘ഇ’ യുടെ ട്രെയിലര്‍ എത്തി. കുക്കു സുരേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര് പൂര്‍ണമായും ത്രില്ലര്‍ രൂപത്തിലാണ്. ആഷിഖ് അമീര്‍, ബാലാജി ജയറാമന്, ഡെയില്‍ ഡേവിഡ്, കല്ല്യാണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. റോഹന്‍ ബജാജ്, കെ.ഹരികുമാര്‍ ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.