Home app

മുഖ്യമന്ത്രിയുടേത് സ്വാഭാവിക പ്രതികരണം ; കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ പരാമര്‍ശത്തില്‍ വിശദീകരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ നടപടി മനപൂര്‍വ്വമല്ലെന്നും, പ്രവേശനം ഇല്ലാത്ത സ്ഥലത്ത് മാധ്യമങ്ങള്‍ വന്നതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് വിവാദസംഭവത്തില്‍ കോടിയേരി വിശദീകരണം നല്‍കിയത്.

മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹക് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവരുമായി സമാധാന ചര്‍ച്ചയ്ക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയപ്പോള്‍ ആണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ചത്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമായിരുന്നു ഇരുവിഭാഗം നേതാക്കളും കൂടിക്കാഴ്ച്ചയ്ക്ക് എത്തിയത്. ഈ സമയം കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top