Home app

പോലീസിനെ കണ്ട് ഭയന്നോടി കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

പോലീസിനെ കണ്ട് ഭയന്നോടി കാണാതായ ചിങ്ങവനം സ്വദേശി യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ചിങ്ങവനം പോളച്ചിറ ലക്ഷംവീട് കാഞ്ഞിരത്തറ വീട്ടില്‍ കുഞ്ഞമ്മയുടെ മകന്‍ സജിന്‍ സാബു (19) വിനെയാണ് മരിച്ച നിലയില്‍ തൃശൂരില്‍ കണ്ടെത്തിയത്.

പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് ശ്രമിക്കുന്നതിനിടെ അലുമിനിയം ഫാബ്രിക്കേഷന്‍ പണിക്കു പോയതായിരുന്നു ഇയാള്‍. ഒപ്പമുള്ള ആളുമായി തൃശൂര്‍ മാരാര്‍ റോഡിലെ ലോഡ്ജില്‍ താമസിക്കുന്നതിനിടെ ടൗണില്‍ എന്തോ ബഹളം കേട്ട് എത്തിയതാണ ഇരുവരും. അവിടെ പോലീസ് എത്തിയപ്പോള്‍ എല്ലാവരും ഓടിയതിനൊപ്പം സജിനും കൂട്ടുകാരനും ഓടി. കൂട്ടുകാരന്‍ തിരികെ ലോഡ്ജില്‍ എത്തിയെങ്കിലും സജിന്‍ തിരികെ എത്തിയില്ല.

കാണാതായതിന് കേസെടുത്ത് അന്വേഷണം നടത്തി വരുമ്പോഴാണ് കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ തൃശൂരില്‍ എത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top