Home app

കായിക ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് സര്‍ക്കാരിന്റെ തീരുമാനം സഹായമായിരിക്കുമെന്ന് പി.യു. ചിത്ര

കായിക പരിശീലനത്തിനായുള്ള സര്‍ക്കാര്‍ സഹായത്തില്‍ സന്തോഷമറിയിച്ച് പി.യു ചിത്ര. തന്റെ ഇനിയുള്ള കായിക ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് സര്‍ക്കാരിന്റെ തീരുമാനം സഹായമായിരിക്കുമെന്ന് ചിത്ര പറഞ്ഞു. എല്ലാ പിന്തുണയും നല്‍കിയ സര്‍ക്കാരിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ചിത്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

തനിയ്ക്ക് ഇനിയുള്ള ആഗ്രഹം ജോലിയാണെന്നും, അത്തരമൊരാവശ്യം കായിക മന്ത്രിയോട് പറഞ്ഞതായും ചിത്ര പറഞ്ഞു. അതിനായി സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും അതിനുവേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ചിത്ര പ്രതികരിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പി യു ചിത്രയ്ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

ചിത്രയ്ക്ക് പരിശീലനത്തിന് പ്രതിമാസം പതിനായിരം രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കൂടാതെ ചിത്രക്ക് പ്രതിദിനം അഞ്ഞൂറ് രൂപ സപെഷ്യല്‍ അലവന്‍സ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കായിക താരങ്ങള്‍ക്കുള്ള എല്‍ഐസി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ധനസഹായം നല്‍കുന്നത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും പി യു ചിത്രയെ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഒഴിവാക്കിയതിന് പിന്നാലെ താരത്തിന് എല്ലാ വിധത്തിലുള്ള സഹായങ്ങളും നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയുന്നു. കായിക മന്ത്രി എ സി മൊയ്തീനായിരുന്നു ചിത്രക്ക് ഇത് സംബന്ധിച്ച വാഗ്ദാനം നല്‍കിയത്. ഇത് പാലിക്കുന്നതാണ് സര്‍ക്കാരിന്റെ ഇന്നത്തെ തീരുമാനം.

ഫുട്‌ബോള്‍ താരം സി കെ വിനീതിന് സെക്രട്ടറിയേറ്റ് അസിസ്റ്റന്റായാണ് ജോലി നല്‍കുവാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പരിശീലത്തെ ബാധിക്കാത്ത വിധത്തിലുള്ള ജോലിയായിരിക്കും നല്‍കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top