പി.യു.ചിത്രയുടെ ചിത്രം മാറി പ്രസിദ്ധീകരിച്ച് പി.ആര്.ഡി കായികതാരത്തെ അപമാനിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരണമായ കേരള കോളിംഗ് മാസികയില്‍ പി.യു.ചിത്രയുടെ ചിത്രത്തിന് പകരം ഉത്തര്‍പ്രദേശിന്റെ സ്റ്റീപ്പിള്‍സ് താരം സുധാ സിംഗിന്റെ ഫോട്ടോയാണ് നല്‍കിയത്.ലോക അത്ലറ്റിക് മീറ്റിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ കുറിച്ച് ‘വാട്ട് ഇന്ത്യ വിത്തൗട്ട് പി.യു.ചിത്ര ഇന്‍ ലണ്ടന്‍’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് തെറ്റ് കടന്നുകൂടിയത്.
ചിത്രയെ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതും താരത്തിന്റെ കരിയറിനെ കുറിച്ചും വിശദമായി പറയുന്നുണ്ട്. എന്നാല്‍ ലേഖനത്തിനൊപ്പം ചിത്രയുടെ പടമില്ല. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങിയ താരങ്ങളുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുന്ന മറ്റൊരു ലേഖനത്തില്‍ ചിത്രയെഉള്പ്പെടുത്തിയിട്ടില്ല പലയിടങ്ങളിലും ചിത്രയുടെ പേരും മാറ്റിയാണ് അച്ചടിച്ചിരിക്കുന്നത്.