Home app

കാട്ടാക്കടയില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

കാട്ടാക്കടയില്‍ സിഐടിയു ഏരിയ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ എം ഫ്രാന്‍സിസിന്റെ വീടിനു നേരെ നാടന്‍ ബോംബെറിഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

കാട്ടാക്കട മൊളിയൂര്‍ ക്ഷേത്ര റോഡില്‍ കൃഷിഭവന് സമീപമുള്ള വീടിനു നേരെയാണ് ആക്രമണം. അര്‍ധരാത്രിയോടെ വീടിന്റെ മുന്‍വശത്ത് എന്തോ സാധനം വീണതായി വീട്ടുകാര്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കാട്ടാക്കട പോലീസ് സ്്ഥലത്തെത്തി അന്വേഷണം നടത്തി. ശാസ്ത്രീയ പരിശോധകര്‍ സ്ഥലത്ത് പരിശോധന നടത്തി.

ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. ജില്ലയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വീടിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച സുരക്ഷ പിന്‍വലിച്ചതിന് ശേഷമാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top