Home app

പിണറായിയുടെ ‘ കടക്ക് പുറത്ത്’ ; ഹോട്ടല്‍ ജീവനക്കാരോട് വിശദീകരണം തേടി

മാധ്യമ പ്രവര്‍ത്തകരോടുള്ള ‘കടക്ക് പുറത്ത്’ എന്ന പിണറായിയുടെ പ്രയോഗത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മാസ്‌കോട്ട് ഹോട്ടലിലെ ജീവനക്കാരോട് വിശദീകരണം തേടി. ഹോട്ടല്‍ മാനേജര്‍ അലക്‌സ് അടക്കം മൂന്നു പേരോടാണ് വിശദീകരണം തേടിയത്.

സമാധാന ചര്‍ച്ച നടന്ന മസ്‌ക്കറ്റ് ഹോട്ടലിലേക്ക് എങ്ങനെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ലഭിച്ചത്, ആരാണ് പ്രവേശനത്തിന് അനുമതി നല്‍കിയത്, യോഗത്തിന്റെ ചിത്രങ്ങളടക്കം പകര്‍ത്താന്‍ ആരാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയത് എന്നതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണം തേടിയത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ തടയാറില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വിശദീകരിച്ചിരുന്നുവങ്കിലും ഇത് തൃപ്തികരമല്ലെന്ന് കാണിച്ച് വീണ്ടും വിശദീകരണം തേടിയെന്നാണ് സൂചന.

ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമാധാന യോഗം റിപ്പോര്‍ട്ടുചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതാണ് മുഖ്യമന്ത്രിയുടെ രോക്ഷപ്രകടനത്തിന് ഇടയാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top