Entertainment

ഗിറ്റാര്‍ വായിച്ച് ആദിയെത്തി

പ്രണവ് മോഹന്‍ലാല്‍ നായകനായി ആദ്യ ചിത്രം ഒരുങ്ങുന്നു. താരരാജാവിന്റെ മകന്റെ വെള്ളിത്തിരയിലെ ആദ്യ നായകവേഷം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് പുറകെ ആരാധകര്‍കൂടിയിട്ട് കാലം കുറേയായി. ഒടുവില്‍ ആ നിമിഷം വന്നെത്തിയിരിക്കുന്നു. ആദിയിലെ ആദ്യ ചിത്രം ആന്റണി പെരുമ്പാവൂര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചു. ഗിറ്റാറും പിടിച്ച് പാട്ട് പാടാനൊരുങ്ങുന്ന പ്രണവാണ് ചിത്രത്തിലുള്ളത്.

പ്രണവിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ആദി. ചിത്രത്തെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ആദി എന്ന പ്രണവിന്റെ കഥാപാത്രത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് ഈ ചിത്രം.

ഊഴത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി ഒരു ആക്ഷന്‍ ത്രില്ലറാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്നു പ്രണവ്.

നേരത്തെ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അതരിപ്പിച്ചിരുന്നു പ്രണവ്. പിന്നീട് മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനിയില്‍ നായകനാവുകയും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്തു. ലാലിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നായ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമായ സാഗര്‍ ഏലിയാസ് ജാക്കിയിലും പ്രണവ് മുഖം കാണിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top