Home app

ടിപി സെന്‍കുമാറിനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് പരിഗണിച്ചുകൊണ്ടുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് പരിഗണിച്ചുകൊണ്ടുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയോലോചിച്ച് സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശയില്‍ കേന്ദ്രത്തിന് എത്രയും വേഗം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ വിയോജനക്കുറിപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് പരിഗണിക്കുന്നതിന് തടസ്സമല്ല. സര്‍ക്കാരിന്റെ ഈ വാദം കോടതി അംഗീകരിച്ചില്ല. മൂന്നാഴ്ചയ്ക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top