Breaking News

കഴക്കൂട്ടം മുന്‍ എംഎൽഎ പ്രഫ. എ.നബീസ ഉമ്മാൾ അന്തരിച്ചു

മുൻ എംഎൽഎയും കോളജ് അധ്യാപികയുമായിരുന്ന പ്രഫ. എ.നബീസ ഉമ്മാൾ (92) അന്തരിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ പ്രിൻസിപ്പലായിരുന്നു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ നെടുമങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. 33 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ അധ്യാപികയായിരുന്നു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡണ്ടും, മീഡിയ പ്ലസ് എംഡിയുമായ സലിം ഹുസൈന്റെ മാതാവാണ്.

1987ല്‍ 13,108 വോട്ടുകൾക്ക് കഴക്കൂട്ടം മണ്ഡലത്തിൽനിന്ന്  വിജയിച്ചു. ഭർത്താവ്: പരേതനായ എം.ഹുസൈൻകുഞ്ഞ്. മക്കൾ: റഹിം (റിട്ട.അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ), ലൈല (റിട്ട. ബിഎസ്എൻഎൽ), സലിം ((COA) തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡണ്ടും, മീഡിയ പ്ലസ് എംഡി), താര (അധ്യാപിക, കോട്ടൻഹിൽ ഹയർ സെക്കൻഡറി സ്കൂൾ), പരേതരായ റസിയ, ഹാഷിം. മരുമക്കൾ: ഷൈല (റിട്ട. പിആർഡി അസിസ്റ്റന്റ് ഡയറക്ടർ), സുലൈമാൻ, മുനീറ, പരേതരായ കുഞ്ഞുമോൻ, ഷീബ. ഖബറടക്കം വൈകിട്ട് അഞ്ചിന് മണക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മുഖ്യമന്ത്രി അനുശോചിച്ചു

പ്രഫ. നബീസ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച പ്രഭാഷകയും നിയമസഭാ സാമാജികയുമായിരുന്ന നബീസ ഉമ്മാൾ, സംസ്ഥാനത്തെ നിരവധി സർക്കാർ കോളജുകളിൽ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നു. എ.ആർ.രാജരാജവർമയ്ക്കു ശേഷം യൂണിവേഴ്സിറ്റി കോളജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയാണവർ. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മുസ്‌ലിം പെൺകുട്ടി എന്ന നിലയിലും ശ്രദ്ധേയയായി.ഇടതുപക്ഷത്തോടൊപ്പമാണ് അവർ നിലയുറപ്പിച്ചിരുന്നത്- മുഖ്യമന്ത്രി അനുസ്മരിച്ചു

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top