Bollywood

ഷാരൂഖും സൽമാനും ഒന്നിക്കുന്നു; സ്പൈ ത്രില്ലർ ‘ടൈഗർ Vs പത്താൻ”

Photo:Taran Adarsh

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനിൽ രക്ഷകനായി എത്തിയ ടൈഗറിനെ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

സ്ക്രീനിൽ കൈയടി നേടിയ പത്താനും ടൈഗറും വീണ്ടും ഒന്നിക്കുകയാണ്.ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ഇക്കാര്യം പങ്കുവെച്ചത്. ‘ടൈഗർ Vs പത്താൻ’ എന്നാണ് തരണ് പേര് നൽകിയിരിക്കുന്നത്. ആദിത്യ ചോപ്രയുടെ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലാണ് ചിത്രം ഒരുങ്ങുന്നത്. പത്താൻ സംവിധായകൻ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരിയിൽ ആരംഭിക്കും.

ടൈഗറിന്റെ മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട്. മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 നവംബർ 10 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 2012ൽ റിലീസ് ചെയ്ത ‘ഏക് ഥാ ടൈഗർ’, 2017ൽ ‘ടൈഗർ സിന്ദാ ഹൈ’ എന്നിവയാണ് ടൈഗർ സീരീസിൽ പുറത്ത് ഇറങ്ങിയ ചിത്രങ്ങൾ. ‘റോ ഏജന്റ്’ ആയിട്ടാണ് സൽമാൻ വേഷമിട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top