Breaking News

മൂന്ന് കോടിയുടെ മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി ദുൽഖർ; ഇഷ്ടനമ്പർ കിട്ടാൻ മുടക്കിയത് 1.85 ലക്ഷം

മലയാള സിനിമയിലെ ഏറ്റവും വലിയ വാഹന പ്രേമികളാണ് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും.മെഴ്സിഡീസ് ബെൻസിന്റെ ഒഴുകുന്ന കൊട്ടാരം മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ  സൽമാൻ. വിന്റേജ് കാറുകളും സൂപ്പർ കാറുകളും സൂപ്പർ ബൈക്കുകളും തുടങ്ങിയ വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ദുൽഖറിന്റെ പക്കലുണ്ട്. അക്കൂട്ടത്തിലേക്കാണ് മെയ്ബ ജിഎൽഎസ് 600 കൂടി എത്തുന്നത്. 

രണ്‍വീര്‍ സിങ്ങ്, കൃതി സനോണ്‍, അര്‍ജുന്‍ കപൂര്‍, നീതു സിങ്ങ് തുടങ്ങിയ ബോളിവുഡ് താരങ്ങളും തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാം ചരണ്‍ തുടങ്ങിയവരെല്ലാം അടുത്തിടെ ഈ വാഹനം സ്വന്തമാക്കിയിരുന്നു. 

മമ്മൂട്ടിയുടെ പേരിൽ കോട്ടയം രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പറിനായി ഏകദേശം 1.85 ലക്ഷം രൂപ മുടക്കിയെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം ബെൻസ് ജി 63 എഎംജിയും ലാൻഡ് റോവർ ഡിഫൻഡറും ദുൽഖർ വാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് മെയ്ബയുടെ അത്യാഡംബര എസ്‍യുവി. ഏകദേശം 2.9 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പൂർണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎൽഎസ് 600.

കഴിഞ്ഞ ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്‍യുവി ഇന്ത്യൻ വിപണിയിലെത്തിയത്. ജിഎൽഎസിൽ‌ നിരവധി ആഡംബര ഫീച്ചറുകൾ കൂട്ടിച്ചേർത്ത വാഹനമാണ് മെയ്ബ ജിഎൽഎസ് 600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎൽഎസ്.

നാലു ലീറ്റർ ട്വീൻ ടർബോ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽനിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ 9 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top