കർണാടകയിലെ മൈസൂരുവിൽ ദുൽഖറും സംഘവും ഷൂട്ടിനെത്തിയപ്പോഴായിരുന്നു യഷ് വിരുന്നൊരുക്കിയത്. യഷിനെ ‘ബെസ്റ്റ് ഹോസ്റ്റ്’ എന്നാണ് ദുൽഖർ വിശേഷിപ്പിച്ചത്.
യഷിന്റെ ജന്മനാടാണ് മൈസൂരു. “ഞങ്ങൾ രണ്ടുപേരും മൈസൂരിൽ ചിത്രീകരണം നടത്തുമ്പോൾ അദ്ദേഹം എനിക്കും എന്റെ ടീമിനും കഴിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം അയച്ചുതന്നു”, ദുൽഖർ പറഞ്ഞു. “അടുത്ത തവണ എന്റെ നാട്ടിലേക്ക് വരുമ്പോൾ നാടൻ വിഭവങ്ങൾ നിങ്ങൾക്കായി കാത്തിരിക്കും” എന്നാണ് ദുൽഖറിനോട് യഷ് പറഞ്ഞത്. താരങ്ങളുടെ സൗഹൃദം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. യഷിന്റെ ലാളിത്യവും സൗഹൃദരീതിയും പലരും അഭിനന്ദിച്ചു.
Few Words about Yash ??@dulQuer
— Mahesh Babu (@YashBossForLife) January 31, 2023
ദുല്‍ഖറും യഷും ഏറെ നാളായി സുഹൃത്തുക്കളാണ്. മുമ്പ് ദുല്‍ഖറിനെ പ്രശംസിച്ച് യഷ് കുറിച്ച വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. നമ്മുടെ തലമുറ കണ്ട ഏറ്റവും മികച്ച നടനാണ് ദുല്‍ഖറെന്നും അദ്ദേഹത്തിന്റെ സിനിമകളുടെ തെരഞ്ഞെടുപ്പിനെ വിസ്മയത്തോടെയാണ് നോക്കിക്കാണുന്നത് എന്നുമാണ് അന്ന് യഷ് കുറിച്ചത്.