കേരളത്തിൽ വൻ വിജയമാണ് കടുവ സ്വന്തമാക്കിയത്. ഇപ്പോൾ റിലീസ് ചെയ്ത് എട്ടു മാസങ്ങൾക്കുശേഷം ചിത്രം വീണ്ടും തിയറ്ററുകളിൽ ആവേശം നിറക്കാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ തമിഴ് മൊഴിമാറ്റ പതിപ്പാണ് തമിഴ്നാട്ടിൽ റിലീസ് ചെയ്തത്. 65 സ്ക്രീനുകളിലായി ഇന്നലെ ചിത്രം റിലീസിനെത്തി. തിരുപ്പതി പിക്ചേഴ്സ് ആണ് ചിത്രം തമിഴ്നാട്ടില്‍ റിലീസ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 7 നാണ് കടുവ തിയറ്ററിൽ എത്തിയത്. അതിനുപിന്നാലെ ഓഗസ്റ്റ് 4 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒടിടി റിലീസും ചെയ്തിരുന്നു. കടുവയുടെ മലയാളം പതിപ്പ് റിലീസിന്റെ ആദ്യ വാരാന്ത്യത്തില്‍ തന്നെ 25 കോടി കളക്ഷന്‍ നേടിയിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ മികച്ച് വിജയങ്ങളിലൊന്നായിരുന്നു.
ഷാജി കൈലാസിന്റെ തിരിച്ചുവരവ് ചിത്രമായിരുന്നു കടുവ. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. കടുവയ്ക്കു ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച കാപ്പയും പ്രേക്ഷകപ്രീതി നേടിയിരുന്നു. കാപ്പയും വിജയമായി.