കുറച്ചു നാളായി അക്ഷയ് കുമാറിന് ബോക്സ് ഓഫിസില്‍ അത്ര നല്ല സമയല്ല. താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളെല്ലാം തകര്‍ന്നടിയുകയാണ്. അതിനിടെ എന്റര്ടെയ്ന്മെന്റ് ടൂറിന് തുടക്കമിട്ടിരിക്കുകയാണ് താരം. സോനം ബജ് വ, ദിഷ പട്ടാനി, നോറ ഫത്തേഹി, മൗനി റോയ്, അപര്ഷക്തി ഖുറാന എന്നിവര്‍ക്കൊപ്പമാണ് താരത്തിൻറെ ടൂര്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത് അറ്റ്ലാന്റയില്‍ നിന്നുള്ള താരത്തിന്റെ വിഡിയോ ആണ്.
യുഎസിലേക്ക് പറന്ന അക്ഷയും ടീമും ആദ്യമായി പെര്‍ഫോം ചെയ്തത് അറ്റ്ലാന്റയിലായിരുന്നു. ഗംഭീര ഡാന്‍സ് നമ്പറുമായാണ് താരം ആവേശം തീര്‍ത്തത്. തന്റെ പുതിയ ചിത്രം സെല്‍ഫിയിലെ ‘മെയ്ന്‍ ഖിലാഡി’ എന്ന ഗാനത്തിനാണ് അക്ഷയ് ചുവടുവെച്ചത്. ചുവന്ന ലെഹങ്ക ധരിച്ചായിരുന്നു താരത്തിന്റെ ഡാന്‍സ്. നോറ ഫത്തേഹിയും ചടുലമായ ചുവടുകളുമായി താരത്തിനൊപ്പമുണ്ടായിരുന്നു. എന്തായാലും അക്ഷയ്യുടെ ലഹങ്ക അണിഞ്ഞുള്ള ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.