Entertainment

ആറ്റ്‌ലിക്കും പ്രിയയ്‌ക്കും ആൺകുഞ്ഞ് പിറന്നു

സംവിധായകൻ ആറ്റ്‌ലിക്കും ഭാര്യ പ്രിയ ആറ്റ്‌ലിക്കും ആൺകുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ഈ സന്തോഷവാർത്ത പങ്കുവച്ചിട്ടുണ്ട്. “എല്ലാവരും പറഞ്ഞത് ശരിയാണ്, ലോകത്ത് ഇതുപോലൊരു വികാരം വേറെയില്ല”. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുകയാണെന്ന് കുറിച്ചാണ് ഇവർ സന്തോഷം പങ്കുവച്ചത്. 

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2014ൽ ആണ് ആറ്റ്ലിയും പ്രിയയും വിവാഹിതരായത്. ശങ്കറിന്റെ അസോസിയേറ്റായിരുന്ന ആറ്റ്ലി നയൻതാര, ആര്യ, നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ രാജ റാണിയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നാലെ വിജയ്‌യെ നായകനാക്കി തുടർച്ചയായ മൂന്ന് സിനിമകൾ ചെയ്തു. മൂന്നും ബ്ലോക്ബസ്റ്റർ ഹിറ്റുകൾ. ഇപ്പോഴിതാ ഷാറുഖ് ഖാനെ നായകനാക്കി ‘ജവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അറ്റ്ലി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top