Entertainment

ബാലയ്യയ്ക്കൊപ്പം ഹണി റോസ്; വീര സിംഹ റെഡ്ഡി ട്രെയ്‌ലര്‍ കാണാം

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ സിനിമയാണ് വീരസിംഹ റെഡ്ഡി. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലറില്‍ പുത്തന്‍ അവതാരത്തിലാണ് നന്ദമൂരി ബാലകൃഷ്ണയെ കാണാനാകുന്നത്.

ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായിക. ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരോടൊപ്പം ചിത്രത്തില്‍ മലയാള താരങ്ങളായ ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവരാണ് വീര സിംഹ റെഡ്ഡി നിര്‍മിക്കുന്നത്.

.പി. രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ തുടങ്ങിയ വന്‍ താരനിരയും സിനിമയിലുണ്ട്. തമന്‍ എസ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം റിഷി പഞ്ചാബിയാണ് നിര്‍വഹിക്കുന്നത്. സായ് മാധവ് ബുറയാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നവീന്‍ നൂലി ആണ് സിനിമയുടെ എഡിറ്റര്‍. ജനുവരി 12 ന് സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളിലേക്കെത്തും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top