പുതിയ മോഡൽ ഫാഷൻ വസ്ത്രങ്ങൾ അണിഞ്ഞ് ആരാധകരെ അമ്പരിപ്പിക്കാറുള്ള ബോളിവുഡ് താരമാണ് ഉര്‍ഫി ജാവേദ്. ഈ കൂട്ടത്തിൽ അൽപ വസ്ത്രധാരിണിയായും താരം പ്രത്യക്ഷപ്പെടാറുള്ളതായി വിമർശകർ പറയാറുണ്ട്. ഉര്‍ഫിയെ ദുബായില്‍ കസ്റ്റഡിയിലാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഗ്ലാമറസ് വേഷത്തില്‍ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ചതാണ് ഉര്‍ഫിയ്ക്ക് വിനയായത്.
നിലവില്‍ ഉര്‍ഫിയെ അധികൃതര്‍ ചോദ്യം ചെയ്തു വരികയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഉര്‍ഫി തന്നെ ഡിസൈന്‍ ചെയ്ത വേഷം ധരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാനാണ് ഉര്‍ഫി വിഡിയോ എടുത്തത്. ഗ്ലാമറസ് വേഷം ധരിച്ചതുകൊണ്ടല്ല, പൊതുസ്ഥലത്ത് അത്തരം വേഷം ധരിച്ചതാണ് പ്രശ്നമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി വാര്‍ത്തകളില്‍ നിറയാറുള്ളത്. കയ്യില്‍ കിട്ടുന്നതെല്ലാം ഫാഷനാക്കി മാറ്റുന്ന ഉര്‍ഫി ഫാഷന്‍ ലോകത്തില്‍ ഏറെ ശ്രദ്ധേയയാണ്.