Breaking News

‘എന്റെ വസ്ത്രധാരണം മാറ്റുകയാണ്, നിങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിന് മാപ്പ്’; ട്വീറ്റുമായി ഉർഫി ജാവേദ്

ഫാഷൻ വസ്ത്രങ്ങൾ അണിഞ്ഞുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ട് വൈറൽ ആയ താരമായിരുന്നു ഉർഫി ജാവേദ്.കയ്യിൽ കിട്ടുന്നതെല്ലാം ഉർഫിക്ക് ഫാഷനായിരുന്നു. ഇതിന്റെ പേരിൽ നിരവധി വിവാദങ്ങളിലും താരം കുടുങ്ങിയിട്ടുണ്ട്. എന്നാൽ വിമർശനങ്ങളെയെല്ലാം ഉർഫി മറികടന്ന് കൂടുതൽ ​ഗ്ലാമർ അവതാരങ്ങളിൽ എത്തിയായിരുന്നു. ഇപ്പോൾ തന്റെ വസ്ത്രധാരണം കൊണ്ട് വികാരം വ്രണപ്പെട്ടവരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് ഉർഫി ജാവേദ്. 

ഞാൻ ധരിക്കുന്ന വസ്ത്രങ്ങൾ എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി മുതൽ നിങ്ങൾ ഒരു മാറിയ ഉർഫിയെയാകും കാണുക. മാറിയ വസ്ത്രങ്ങളും. ക്ഷമിക്കുക.- ഉർഫി കുറിച്ചു. 

ഉര്‍ഫിയുടെ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് ട്വീറ്റ്. ഇഷ്ടമുള്ള വസ്ത്രം ധരിച്ചോളൂ ആരോടും മാപ്പു പറയേണ്ടതില്ലെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്. നിന്റെ വസ്ത്രങ്ങള്‍ ഇഷ്ടമാണെന്ന് പറയുന്നവരുണ്ട്. മറ്റാര്‍ക്കും വേണ്ടി മാറേണ്ടതില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്നാല്‍ എല്ലാവരേയും ഏപ്രില്‍ ഫുളാക്കാനുള്ള പരാപാടിയാണ് ഇതെന്നാണ് ഒരു വിഭാഗം പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top