ഷാരൂഖ് ഖാൻ നായകനായ പത്താന് സിനിമയിലെ ഗാന വിവാദത്തില്‍ പ്രതികരണവുമായി നടന് ബൈജു സന്തോഷ്. അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ, ധരിക്കാതിരിക്കുകയോ ചെയ്യട്ടേ, സ്വന്തം വീട്ടില്‍ എന്ത് നടക്കുന്നു എന്നതല്ല അയല്‍വക്കത്തെ വീട്ടില്‍ എന്ത് നടക്കുന്നു എന്നാണ് ചിലർക്ക് അറിയേണ്ടതെന്നായിരുന്നു ബൈജുവിന്റെ പ്രതികരണം. ഷാഫി സംവിധാനം ചെയ്യുന്ന ‘ആനന്ദം പരമാനന്ദം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു നടന് തന്റെ നിലപാട് വ്യക്തമാക്കിയത്.
അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം അവര്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടേ. ഇവിടെ ആര്‍ക്കാണ് ഇത്ര ….?. അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ. എന്തിനാണ് മറ്റുള്ളവരിലേക്ക് നോക്കുന്നത്. സ്വന്തം വീട്ടില്‍ എന്ത് നടക്കുന്നു എന്നതല്ല അയല്‍വക്കത്തെ വീട്ടില്‍ എന്ത് നടക്കുന്നു എന്നാണ് എത്തി നോക്കുന്നത്. അത് നോക്കാതിരുന്നാൽ ഈ പ്രശ്നം തീരും.’’–ബൈജു പറഞ്ഞു.
പത്താനിലെ ഗാനരംഗത്തില്‍ ഒരു കളറിലുള്ള വസ്ത്രം മാത്രമല്ലല്ലോ ഇട്ടിരിക്കുന്നത് ഒരുപാട് വസ്ത്രങ്ങള്‍ ആ ഗാന രംഗത്തില്‍ മാറി മാറി വരുന്നുണ്ട്. പിന്നെന്നാണ് കുഴപ്പമെന്നും ബൈജു ചോദിക്കുന്നു.
ബൈജു പറഞ്ഞതിൻ്റെ വീഡിയോ കാണാം: