Breaking News

ഏറ്റവും പ്രായം കുറഞ്ഞ മാനേജർക്കുള്ള ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ് മലപ്പുറം പൊന്മുണ്ടം സ്വദേശിക്ക്

മലപ്പുറം: എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ കഠിനധ്വാനത്തിലൂടെ വേറിട്ട വിജയം കൈവരിക്കുന്നവർക്ക് അംഗീകാരം ലഭിക്കുകയും റെക്കോർഡുകൾ സ്വാതന്തമാക്കാനുള്ള അവസരവുമാണ് ഉള്ളത്.

നിരവധി പേർ അപേക്ഷിക്കുന്ന വിവിധ കാറ്റഗറിയിൽ 2022 ലെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മാനേജർ എന്ന റെക്കോർഡ് കരസ്ഥമാക്കിയത് ടിപ്പ് ടോപ്പ് ഗ്രൂപ്പിന്റെ ബഡ്ജറ്റ് ഷോറൂമായ മൊസാർട്ട് ഹോംസ് ചന്ദനത്തോപ്പിലെ ബ്രാഞ്ച് മാനേജർ മുഹമ്മദ് ഹാഫിസ് എന്ന 22 വയസുകാരൻ ആണ്.

നിരവധി അപേക്ഷകളിൽ നിന്നും വ്യക്തിഗത യോഗ്യതയും വർക്ക്‌ ചെയ്യുന്ന കമ്പനിയുടെ പാരമ്പര്യവും വിശ്വാസ്യതയും കണക്കിലെടുത്തു കൊണ്ടാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് മുഹമ്മദ്‌ ഹാഫിസിനെ തിരഞ്ഞെടുത്തത്.

തന്റെ 19 ആം വയസ്സിൽ ടിപ്പ് ടോപ്പ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി തുടങ്ങിയ മുഹമ്മദ് ഹാഫിസ് കഠിനാധ്വാനവും അർപ്പണബോധം കൊണ്ടും മാസങ്ങൾക്കകം ബ്രാഞ്ച് മാനേജർ എന്ന പദവിയിലേക്ക് മാറുകയായിരുന്നു. തിരൂർ വൈലത്തൂർ പൊന്മുണ്ടം സ്വദേശിയായ മുഹമ്മദ് ഹാഫിസ് ഇപ്പോൾ ടിപ്പ് ടോപ്പ് ഗ്രൂപ്പിന്റെ ബഡ്ജറ്റ് ബ്രാൻഡ് ആയ മൊസാർട്ട് ഹോംസ് കൊല്ലം ഷോറൂമിൽ ബ്രാഞ്ച് മാനേജർ ആയാണ് ജോലി ചെയ്യുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top