വിഷ്ണു മഞ്ചുവിനൊപ്പം പ്രധാന താരമായി എത്തുന്നത് സണ്ണി ലിയോണ്‍ ആണ്. പായല്‍ രജ്പുത്തും ജിന്ന എന്ന തെലുങ്കു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ട്.ഇപ്പോള്‍ സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ആയി. രേണുക എന്ന കഥാപാത്രത്തെയാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്.
സൂര്യ സംവിധാനം ചെയ്ത ജിന്ന ഒരു നല്ല മാസ്സ് എന്റര്‍ടെയ്നറായാണ് കണക്കാക്കപ്പെടുന്നത്. വിഷ്ണുവിന്റെ ദീ, ഡെനികൈന റെഡ്ഡി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കോന വെങ്കിടാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അവാ എന്റര്ടെയ്ന്മെന്റും 24 ഫ്രെയിംസ് ഫാക്ടറിയും ചേര്‍ന്ന് നിര്‍മ്മിച്ച ജിന്നയുടെ സംഗീതം അനുപ് റൂബന്‍സും ഛായാഗ്രഹണം ഛോട്ടാ കെ നായിഡുവും നിര്‍വ്വഹിക്കുന്നു.