Bollywood

ഐശ്വര്യ റായിയുടെ ചുംബനചിത്ര പോസ്റ്റ്, അനുകൂലിച്ചും വിമർശിച്ചും ആരാധകർ

ശ്വര്യ റായ് ബച്ചൻ തന്റെ മകളുടെ പിറന്നാള്‍ ദിനത്തില്‍ ചുണ്ടില്‍ ചുംബിച്ച ചിത്രം പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ആരാധകരുടെ അനുകൂലിച്ചും വിമർശിച്ചുമുള്ള പ്രതികരണങ്ങൾ ഉയരുന്നു.മകളുടെ ചുണ്ടില്‍ ഉമ്മ കൊടുത്തുകൊണ്ടുള്ള ചിത്രം സംസ്കാരത്തിന് ചേര്‍ന്നതല്ല എന്ന രീതിയിലുള്ള കമന്റുകളും വരുന്നുണ്ട്. ഐശ്വര്യ ഒരു പോപ്പുലര്‍ സെലിബ്രിറ്റിയായതുകൊണ്ടാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് വേണ്ടതെന്നും ഒരുവിഭാഗം വാദിക്കുന്നു. ഐശ്വര്യയെ പിന്തുണച്ചും കമന്റുകളുണ്ട്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ ഇതിനും നല്ല രീതിയില്‍ എങ്ങനെയാണ് പ്രകടിപ്പിക്കാന്‍ കഴിയുക എന്നാണ് പിന്തുണച്ചുള്ള കമന്റുകള്‍.

2018 ലെ കാൻ മേളയിൽ വച്ച് ആരാധ്യയെ ചുണ്ടിൽ ചുംബിച്ചത് കടുത്ത സൈബർ ആക്രമണത്തിന് കാരണമായപ്പോൾ ‘ അവൾ എന്റെ മകളാണ്, മറ്റുള്ളവർ പറയുന്നത് കേട്ടല്ല ഞാൻ ജീവിക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതും എന്ന വായടപ്പിക്കുന്ന മറുപടിയാണ് താരം നൽകിയത്. പിന്നീട് തുടർച്ചയായി മകളെ ചുണ്ടിൽ ചുംബിക്കുന്ന ചിത്രങ്ങൾ തന്നെ അവർ പങ്കുവയ്ക്കുകയും ചെയ്തു. 2007 ഏപ്രില്‍ 20 ന് അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ പ്രതീക്ഷയിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്”

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top