മലയാളസിനിമയിലെ അപൂര്‍വ്വ ഗാനവിരുന്നായി ലക്ഷദ്വീപിലെ വായ്മൊഴി ഭാഷയായ ‘ജസരി’ ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി.ഐഷ സുല്‍ത്താന ഒരുക്കിയ ഫ്ളഷിലൂടെയാണ് ജസരി ഭാഷയില്‍ ഒരു ഗാനം എത്തുന്നത്. ലക്ഷദ്വീപിലെ തനത് സംഗീതവും പാരമ്പര്യ വരികളും ചേര്‍ത്തൊരുക്കിയ ഗാനം ആലപിച്ചത് ലക്ഷദ്വീപ് നിവാസിയായ ഷെഫീക്ക് കില്‍ത്താനാണ്, സംഗീതം കൈലാഷ് മേനോനും.
ദക്ഷിണേന്ത്യന്‍ അഭിനയചക്രവര്‍ത്തി ഡോ.വിഷ്ണുവര്‍ദ്ധനന്റെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് നവകര്‍ണ്ണാടക ഫിലിം , അക്കാദമി ഏര്‍പ്പെടുത്തിയ മൂന്ന് ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ഫ്ളഷിന് ലഭിച്ചിരുന്നു. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ ഫ്ളഷിന് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിൾ പോള്‍ കേന്ദ്രകഥാപാത്രത്തെ .അവതരിപ്പിക്കുന്നു. ബീന കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്റെ ക്യാമറ കെ ജി രതീഷാണ് എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്, പി ആര് ഒ: പി ആര് സുമേരന്‍.