പാരിസ് ഫാഷന്‍ വീക്കിലെ വസ്ത്രധാരണത്തിന് വിമര്‍ശനം ഏറ്റുവാങ്ങിയതിനു പിന്നാലെ വീണ്ടും ചുവടുപിഴച്ച് താരസുന്ദരി ഐശ്വര്യറായ്. ആഞ്ജലീന ജോളി മുഖ്യവേഷത്തില്‍ എത്തുന്ന ‘മെലെഫിഷന്റ്’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസിന് കറുപ്പ് ഔട്ട്ഫിറ്റിലാണ് താരം എത്തിയത്.
കറുപ്പ് ടോപ്പിനു മുകളിലായി കറുപ്പ് ബ്ലേസര്‍ ജാക്കറ്റും പ്ലെയ്ന്‍ ബ്ലാക്ക് പാന്റും. ചര്‍മ്മത്തിന് അനുയോജ്യമായ നിറത്തില്‍ മിതമായി ഫൗണ്ടേഷന് ചെയ്ത്, കവിളുകള്‍ക്ക് ഇളം പിങ്ക് നിറം നല്കി മേക്കപ്പ്. ഇരുവശത്തേയ്ക്കുമായി പകുത്തിട്ട് സിംപിള്‍ ഹെയര്‍സ്റ്റൈലും ചേര്‍ന്നതായിരുന്നു ലുക്ക്.
ഫാഷന്‍ ലോകത്തിന് താരത്തിന്റെ വസ്ത്രധാരണം ഇഷ്ടമായില്ല. മേക്കപ്പിനെക്കുറിച്ച് പരാതിയില്ലെങ്കിലും ഔട്ട്ഫിറ്റ് പോരാ എന്ന് ഫാഷനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ഇതിലും മികച്ച വസ്ത്രം ധരിക്കാമായിരുന്നു. പാന്റ് അനാകര്‍ഷണവും സ്യൂട്ടിനു യോജിക്കാത്തതുമാണ് എന്ന് അഭിപ്രായങ്ങളുണ്ട്. ഇവന്റുകളില്‍ പങ്കെടുക്കുമ്പോള്‍ ഐശ്വര്യ വസ്ത്രധാരണത്തില്‍ കൂടുതല്‍ മികവു പുലര്‍ത്തണമെന്നും ആഞ്ജലീന ജോളിയെ ഇക്കാര്യത്തില്‍ മാതൃക ആക്കണമെന്നും ആരാധകര്‍ പറയുന്നു.