Breaking News

ലൈംഗികാതിക്രമം തടയാൻ പെൺകുട്ടി ഓട്ടോയിൽ നിന്ന് ചാടി, ദൃശ്യങ്ങൾ പുറത്ത്

ഡ്രൈവറുടെ ലൈംഗികാതിക്രമ ശ്രമം തടയാൻ ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പുറത്തേക്ക് ചാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം.

അതേ സമയം തലയ്ക്ക് സാരമായ പരിക്കേറ്റ പെൺകുട്ടിയ എം.ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ സൈദ് അക്ബർ ഹമീദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

നവംബർ 13നായിരുന്നു സംഭവം. പെൺകുട്ടി ട്യൂഷൻ കഴിഞ്ഞ് ഉസ്മാൻപുര ഭാഗത്തുള്ള തന്റെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവമെന്നാണ് വിവരം. ഓട്ടോയിൽ വെച്ച് ഡ്രൈവർ അശ്ലീലമായി സംസാരിക്കുകയും ലൈംഗികാതിക്രമ ശ്രമം നടത്തുകയുമായിരുന്നു. കാര്യം അത്ര പന്തിയല്ലെന്ന് മനസ്സിലാക്കിയ പെൺകുട്ടി സില്ലി ഖാനാ കോംപ്ലക്സിനടുത്ത് വെച്ച് ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് ഇൻസ്പെക്ടർ പറഞ്ഞു. സംഭവത്തിൽ ഔറംഗാബാദ് ക്രാന്ദി ചൗക്ക് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top