Kerala

വാങ്ങിയ ബിയറില്‍ മാലിന്യം; ഉപഭോക്താവിന് ഒരു ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി: വാങ്ങിയ ബിയറില്‍ മാലിന്യം ഉണ്ടായതിനെ തുടര്‍ന്ന് ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെ ഉത്തരവ്.

ഹെയ്വാര്‍ഡ്സ് ബിയര്‍ നിര്‍മാതാക്കളായ എസ്.എ.ബി. മില്ലര്‍ ഇന്ത്യാ കമ്പനിയോടും വിതരണക്കാരായ ബീവറേജസ് കോര്‍പറേഷനോടുമാണ് നഷ്ടപരിഹാരം നല്‍കാന്‍ ഫോറം ഉത്തരവിട്ടത്.

ബീവറേജസ് കോര്‍പറേഷന്റെ കളമശേരി ഔട്ട്ലെറ്റില്‍നിന്നും വാങ്ങിയ ബിയറിലായിരുന്നു മാലിന്യം കണ്ടത്. ഒമ്പതു ബോട്ടിലുകളാണ് വാങ്ങിയത്. ഇതിലൊന്നില്‍ മാലിന്യം കണ്ടെത്തി. തുടര്‍ന്ന് എല്ലാ ബോട്ടിലുകളും പരിശോധനയ്ക്ക് അയയ്ക്കുകയും ഒമ്പതിലും മാലിന്യം കലര്‍ന്നതായി കണ്ടെത്തുകയായിരുന്നു.

പരാതിപ്പെട്ടപ്പോള്‍ മാലിന്യം കലര്‍ന്നത് ഒരു ബാച്ചിലായിരുന്നുവെന്നും അതു വിപണിയില്‍നിന്നു പിന്‍വലിച്ചുവെന്നുമാണ് ബിയര്‍ കമ്പനി അറിയിച്ചത്. എന്നാല്‍, ഏതാനും ദിവസം കഴിഞ്ഞ് നെടുമ്പാശേരിയിലെ ഹോട്ടലില്‍നിന്നു ഹര്‍ജിക്കാര്‍ വാങ്ങിയ ഇതേ ബ്രാന്‍ഡ് ബിയറിനുള്ളിലും മാലിന്യം കണ്ടെത്തി.

ഇവിടെനിന്ന് എക്സൈസ് പിടിച്ചെടുത്ത സാമ്പിളുകള്‍ കാക്കനാട്ടെ റീജണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോഴും മാലിന്യം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top