Breaking News

തൃശ്ശൂർ കെയർ ഹോസ്പിറ്റലും കെയർ സെന്ററും എൻ്റെ കൺമണിക്ക് ഫസ്റ്റ് ​ഗിഫ്റ്റ് പദ്ധതിയുടെ ഭാ​ഗമായി തൃശൂർ ഗവ.ഹോസ്പിറ്റലിലെ 20 നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ നൽകി

തൃശ്ശൂർ:ഒരു ലക്ഷത്തിലധികം ബേബി കിറ്റുകൾ സർക്കാർ ആശുപത്രികളിലെ നവജാത ശിശുക്കൾക്ക് ആദ്യ സമ്മാനമായി നൽകുന്ന കേരളവിഷൻ എന്റെ കൺമണിക്ക് ഫസ്റ്റ് ​ഗിഫ്റ്റ് പദ്ധതിയുടെ ഭാ​ഗമായി തൃശ്ശൂർ കെയർ ഹോസ്പിറ്റലും വന്ധ്യത ചികിത്സാ രം​ഗത്ത് 50ൽ പരം വർഷങ്ങളുടെ സേവന പരിചയമുള്ള കെയർ സെന്ററും തൃശ്ശൂർ ജില്ലകളിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഓരോ മാസങ്ങളിലായി ബേബി കിറ്റുകൾ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാ​ഗമായി ഇന്ന് തൃശ്ശൂർ ജനറൽ ഹോസ്പിറ്റലിലെ 20 നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ നൽകി. ഡിഎംഒ ഡോ. ടി.പി ശ്രീദേവി അമ്മമാർക്ക് കിറ്റുകൾ കൈമാറി.

കെയർ സെന്റർ അഡ്മിനിസ്ട്രേറ്റർ ഹെഡ് വേണു​ഗോപാൽ, ഡെപ്യൂട്ടി ഡിഎംഒ ഡോ. അനൂപ്, സൂപ്രണ്ട് താജ് പോൾ പനയ്ക്കൽ എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top