Breaking News

ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച്‌ സിപിഎം, സിപിഐ മുഖപത്രങ്ങൾ

തിരുവനന്തപുരം:ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച്‌ സിപിഎം സി പി ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയു​ഗവും. നിലപാട് വിറ്റ് ബി ജെ പിയില്‍ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന് ദേശാഭിമാനി.എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ​ഗവര്‍ണര്‍ . ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജയിന്‍ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിന്‍ ഹവാല കേസില്‍ കൂടുതല്‍ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രം​ഗത്തെത്തുന്നതെന്നും ദേശാഭിമാനിയിൽ വിമർശനം.

അതേസമയം ​ഗവര്‍ണര്‍ മനോ നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സിപിഐ മുഖ പത്രമായ ജനയു​ഗത്തിന്റെ വിമര്‍ശനം. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോ​ഗിക്കുന്നു. ​ഗവര്‍ണര്‍ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സ‍ര്‍ക്കാരിനെതിരെ ​ഗവര്‍ണര്‍ ധൂര്‍ത്ത് ആരോപിക്കുന്നു. ​ ഓരോ മാസവും ​ഗവര്‍ണര്‍ സംവിധാനത്തിനായി കോടികള്‍ ചെലവാക്കുകയാണെന്നും ജനയു​ഗത്തിൽ വിമർശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top