Breaking News

ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ല് ഇടുകയും ചിരവ കൊണ്ട് ആക്രമിക്കുകയും ചെയ്ത ശേഷം മകന്‍ തൂങ്ങി മരിച്ചു

മടിക്കൈ: ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ല് ഇടുകയും ചിരവ കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്ത മകന്‍ തൂങ്ങി മരിച്ചു. മടിക്കൈ ആലയി പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത് (17)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30 നാണ് നാടിനെ വിറപ്പിച്ച ദാരുണ സംഭവം.

ബോധം തെളിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോഴാണ് മകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. സുധ അലറിവിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരേയും ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും സുജിത്ത് മരണപ്പെട്ടിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കയ്യൂര്‍ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സുജിത്ത്. സുധയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. അമ്മയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ഓണാഘോഷത്തിന്റെ ഭാഗമായി മടിക്കൈ ആലിയില്‍ അഴിക്കോടന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത് കാണാന്‍ ചെന്ന സുജിത്ത് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. വൈകിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടതാകാം സുജിത്തിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top