Latest News

എൻ്റെ കണ്മണിക്ക് പദ്ധതിയിൽ പൊന്നാനി മാതൃശിശു ആശുപത്രിയിലെ നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ നൽകുന്നു; ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും

പൊന്നാനി: നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ വിതരണം ചെയ്യുന്ന എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി പൊന്നാനി മാതൃശിശു ആശുപത്രിയിലെ നവജാത ശിശുക്കൾക്ക് കെയർ സെൻ്റർ കുരുന്നുകൾക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകൾ സ്പോൺസർ ചെയ്യുന്നു. ഏപ്രിൽ 29 ശനിയാഴ്ച വൈകിട്ട് 3:00 മണിക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും.

ചടങ്ങിൽ പൊന്നാനി എംഎൽഎ ഇ. നന്ദകുമാർ അധ്യക്ഷത വഹിക്കും. കെ ടി ജലീൽ എംഎൽഎ, പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസൻ ആറ്റുപുറത്ത് എന്നിവർ ആശംസകൾ അർപ്പിക്കും.

ഒരു ലക്ഷത്തിലധികം ബേബി കിറ്റുകൾ സർക്കാർ ആശുപത്രികളിലെ നവജാത ശിശുക്കൾക്ക് ആദ്യ സമ്മാനമായി നൽകുന്ന കേരളവിഷൻ്റെ എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി വന്ധ്യത ചികിത്സാ രംഗത്ത് നിരവധി വർഷങ്ങളുടെ സേവന പരിചയമുള്ള കെയർ സെന്ററാണ് പൊന്നാനി മാതൃശിശു ആശുപത്രിയിലെ നവജാത ശിശുക്കൾക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top